FootballKeralaNationalNewsSports

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; സീസന്‍ ക്യാപ്റ്റന്‍; 9 പുതുമുഖങ്ങള്‍; ആദ്യമത്സരം ഫെബ്രുവരി നാലിന്

ന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 9 പുതുമുഖങ്ങളടക്കം 20 അംഗങ്ങളുള്ള ടീമിനെ സീസന്‍. എസ് നയിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്ന മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വി പി ഷാജിയാണ് പരിശീലകന്‍. നിലവില്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാണ് കേരളം. ഇത്തവണത്തേത് എഴുപത്തിമൂന്നാമത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പാണ്.

ഫെബ്രുവരി നാലിനാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ ആരംഭിക്കുക. സർവീസസ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ ടീമുകൾ ഉൾപ്പെട്ട ദക്ഷിണ മേഖല ഗ്രൂപ്പ് ബിയിലാണ് കേരളം. ഫെബ്രുവരി നാലിന് തെലുങ്കാനയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം.

ടീം അംഗങ്ങള്‍ : സീസന്‍. എസ് (ക്യാപ്റ്റന്‍) , വി. മിഥുന്‍ (വൈസ് ക്യാപ്റ്റന്‍)‌, വി.മിഥുൻ, മുഹമ്മദ് അസ്ഹർ, എസ്. ഹജ്മൽ (ഗോൾ കീപ്പർമാർ), മുഹമ്മദ് ഷരീഫ്, അലക്സ് സജി, രാഹുൽ വി.രാജ്, എസ്. ലിജോ, മുഹമ്മദ് സലാ, എസ്. ഫ്രാൻസിസ്, എം. സഫ്‍വാൻ (ഡിഫൻഡർമാർ), എസ്. സീസൺ, ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് ഇനായത്ത്, മുഹമ്മദ് പാറേക്കോട്ടിൽ, ജിപ്സൺ ജസ്റ്റുസ്, ജി. ജിതിൻ (മിഡ് ഫീൽഡർമാർ), പി.സി. അനുരാഗ്, ക്രിസ്റ്റി ഡേവിസ്, സ്റ്റെഫിൻ ദാസ്, സജിത്ത് പൗലോസ് (സ്ട്രൈക്കർമാർ)

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close