KeralaNationalNewsNewsSports

കായികതാരങ്ങള്‍ക്ക് വേണ്ടതെല്ലാം ഇവിടെ കിട്ടും: ഇന്‍റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് എക്‌സ്‌പോ തിരുവനന്തപുരത്ത്

കായികരംഗത്തെ അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് എക്‌സ്‌പോ മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് ആരംഭിക്കും. ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ തുടങ്ങുന്ന പ്രദര്‍ശനം മാര്‍ച്ച് 9 വരെ തുടരും. മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

മേളയില്‍ ഇതാദ്യമായി നൂറില്‍ പരം സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കായികോല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഐഎഎസ് തിരുവനന്തപുരത്ത് അറിയിച്ചു.

പ്രദര്‍ശനത്തോടൊപ്പം കായിക മേഖലയിലെ വാണിജ്യ, വ്യവസായ സാധ്യതകള്‍ ആരായുന്നതിന് സെമിനാറുകളും ക്യാമ്പുകളും പരിശീലന പരിപാടികളും ശില്പശാലകളും ഉണ്ടായിരിക്കും. കായികരംഗത്തെ ആധുനിക പ്രവണതകളും സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സാധ്യതകളുമായിരിക്കും സെമിനാറില്‍ പ്രധാനമായും അവതരിപ്പിക്കുക. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, എല്‍എന്‍സിപി എന്നിവിടങ്ങളിലെ പരിശീലകരും കായിക താരങ്ങളും ഫെഡറേഷനുകളുടെ പ്രതിനിധികളും സെമിനാറുകളില്‍ പങ്കെടുക്കും.

കായികോപകരണ നിര്‍മ്മാതാക്കളുടെ നൂറിലേറെ ഉല്‍പന്നങ്ങളാണ് ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വീസസുമായി സഹകരിച്ചുള്ള പ്രദര്‍ശനത്തിനെത്തുന്നത്. കായിക-ശാരീരികക്ഷമത, വിനോദം എന്നീ മേഖലകളില്‍ ഉപയോഗിക്കാവുന്ന ആയിരത്തില്‍ പരം ഉല്‍പ്പന്നങ്ങളും അണിനിരത്തും. സഹായോപാധികള്‍, വസ്ത്രങ്ങള്‍, കായികശൈലി ഉത്പന്നങ്ങള്‍, സാങ്കേതികോപകരണങ്ങള്‍, ഫിറ്റ്‌നെസ് ഉത്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ പ്രദര്‍ശനത്തിനുണ്ടാവും.

കേരള സ്റ്റേറ്റ് അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ ഫൈറ്റ് നൈറ്റ്, കേരള കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ്, തിരുവനന്തപുരം ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ മിസ്റ്റര്‍ സ്‌പോര്‍ട്‌സ്, കേരള കരാട്ടെ അസോസിയേഷന്റെ കരാട്ടെ, കേരള ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്റെ ഹൂപ്പര്‍ സീരീസ്, സ്‌കൂബാ ഡൈവിംഗ്-അണ്ടര്‍ വാട്ടര്‍ ഗെയിംസ് അവതരണം എന്നിവയും ത്രിദിന പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close