KeralaNationalNews

സുപ്രീം കോടതി നാളെ തുറക്കും; ശബരിമല, അയോധ്യ, റാഫേൽ കേസുകളിൽ വിധി ഉടൻ

By web desk

റാഴ്ചത്തെ വേനലവധിക്കുശേഷം സുപ്രീം കോടതി നാളെ തുറക്കും. ശബരിമല, അയോധ്യ ഭൂമിതർക്കം, റാഫേൽ എന്നീ കേസുകളിലെ പുനഃപരിശോധനാ ഹർജികൾ, രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസ് എന്നിവ പരിഗണനയിലെടുക്കും. ഈ കേസുകളിലെ വിധി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. വളരെ നാളുകൾക്കുശേഷം 31 ജഡ്ജിമാരുമായി സുപ്രീം കോടതി പ്രവർത്തിക്കുന്നുവെന്ന സവിശേഷതയും ഇനിയുണ്ട്. സുപ്രീം കോടതിയിലെ പരമാവധി ജഡ്ജിമാരുടെ എണ്ണം 31 ആണ്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദംകേട്ട സുപ്രീം കോടതി വിധി പറയുന്നതു മാറ്റിവെച്ചിരിക്കുകയാണ്. ഫ്രാൻ‌സിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെതിരെ നൽകിയ ഹർജികൾ തള്ളിയ സുപ്രീം കോടതിവിധിക്കെതിരെ മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുടെ പരാതികളിലും വിധിവരാനുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ച് ‘കാവൽക്കാരൻ കള്ളനാണ്’ എന്ന പ്രയോഗത്തിനു സുപ്രീം കോടതിയെ കൂട്ടുപിടിച്ചതിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ബി ജെ പി എം പി മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജിയുടെ ഭാവിയും അറിയാനുണ്ട്. സംഭവത്തിൽ നിരുപാധികം മാപ്പുപറഞ്ഞ രാഹുൽ, കേസ് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

അയോധ്യ ഭൂമിതർക്കക്കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്, അതു പരിഹരിക്കാൻ മൂന്നംഗ സമിതിയുടെ മധ്യസ്ഥതയാണ് നിർദേശിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം.ഐ കലീഫുളള, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീ റാം പഞ്ചു എന്നിവരുൾപ്പെട്ട സമിതി കേസിലെ കക്ഷികളുമായി നടത്തിയ രഹസ്യചർച്ചയുടെ ഫലമെന്തെന്നതും അറിയാനുണ്ട്.

ജമ്മുകാശ്മീരിനു പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് ബി ജെ പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് നൽകിയ കേസ്, ജമ്മുകശ്മീരിൽ താമസിക്കുന്നർക്കു പ്രത്യേകാവാകാശങ്ങൾ നൽകുന്ന ഭരണ ഘടനയുടെ 35 എ അനുച്ഛേദത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജി എന്നിവയിലും വിധിവരാനുണ്ട്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close