KeralaLatestNewsNews in Brief

ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കും: പിണറായി; പൂർണ്ണ പിന്തുണയുമായി കാനം

By web desk

ബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് തുടരുമെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു പിന്നാലെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രതികരണം. ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും സര്‍ക്കാരിന് പൂർണ്ണ പിന്തുണയുണ്ടെന്നും കാനം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാധ്യമങ്ങൾ വാശി പിടിക്കേണ്ടെന്നും ഷർട്ട് മാറുന്നത് പോലെ ശൈലി മാറ്റാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ സിപിഐയുടെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും കാനം കൂട്ടിച്ചേർത്തു.

വർഗീയ ശക്തികൾക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നിൽക്കുന്നവവരെയാണ് തനിക്ക് ധാർഷ്ട്യം ആണെന്ന് ആരോപിക്കുന്നവർക്ക് ആവശ്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വര്‍ഗീയതക്കെതിരായ പ്രതിരോധത്തിൽ മുന്നിൽ നിൽക്കുമെന്നും അത് ധാർഷ്ട്യമാണെങ്കിൽ ഇനിയുമത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close