News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestNationalNewsNews in Brief

അയോധ്യാ കേസ് പരിഗണിക്കുന്നത് ഈ മാസം 29ലേയ്ക്ക് മാറ്റി: സുന്നി വഖഫ് ബോര്‍ഡിന്‍റെ എതിര്‍പ്പില്‍ ജസ്റ്റിസ് യുയു ലളിത് പിന്മാറി

By Web Desk

യോധ്യാ കേസ് ഇനി ജനുവരി 29ന്. അയോധ്യാ ഭൂമി തർക്ക കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഈ മാസം 29ലേക്ക്‌ മാറ്റി. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 16 അപ്പീലുകള്‍ അന്ന് ഭരണഘടനാബഞ്ച്‌ പരിഗണിക്കും. അതിനു മുൻപ്‌ എല്ലാ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി നിർദേശിച്ചു.

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചുനല്‍കിയ വിധിക്കെതിരായ അപ്പീലുകളാണ് ഇപ്പോള്‍ സുപ്രീം കോടതിയിലുള്ളത്‌.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എന്‍ വി രമണ, യു യു ലളിത്, എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബഞ്ചാണ്‌ കേസ്‌ ഇന്ന് പരിഗണിക്കാനിരുന്നത്‌. പക്ഷേ, സുന്നി വഖഫ്‌ ബോർഡിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ വാദം കേൾക്കുന്നതിൽ നിന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ പിന്മാറുകയായിരുന്നു. അഭിഭാഷകനായിരുന്ന വേളയില്‍ യു യു ലളിത്‌ ഉത്തർപ്രദേശ്‌ മുൻ മുഖ്യമന്ത്രി കല്യാൺസിങ്ങിനു വേണ്ടി അയോധ്യാ കേസിൽ ഹാജരായിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയാണ്‌ സുന്നി വഖഫ്‌ ബോർഡ്‌ പ്രതിഷേധമറിയിച്ചത്.

അന്തിമവാദം എപ്പോഴാണ് തുടങ്ങുക, കേസില്‍ എങ്ങനെ വാദം കേള്‍ക്കണം തുടങ്ങിയ കാര്യങ്ങളിലും ജനുവരി 29ന്‌ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച്‌ തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close