CrimeLatestNationalNewsNews in Brief

കൊല്‍ക്കത്ത കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി: സിബിഐക്ക് മുമ്പാകെ ഹാജരാകണം

By Web Desk

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസില്‍ സിബിഐ ചോദ്യം ചെയ്യുന്നതില്‍ നിന്നും ബംഗാള്‍ പോലീസിന്‍റെ സഹായത്തോടെ മാറി നിന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്‍പാകെ ഹാജരാകാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അതേസമയം രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

രാജീവ് കുമാർ ബംഗാളിനു പുറത്തുള്ള സ്ഥലത്ത് സിബിഐക്ക് മുന്നിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം രാജീവ് കുമാറിന് എതിരെ സി ബി ഐ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറി , ഡിജിപി , രാജീവ് കുമാർ എന്നിവർക്കാണ് നോട്ടീസ് അയക്കുക.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബംഗാള്‍ സര്‍ക്കാറിന് എതിരെ രാഷ്ട്രീയ പക വീട്ടല്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി പറഞ്ഞു

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായും സിബിഐക്ക് കൈമാറിയില്ലെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close