LatestNewsNews in BriefWorld

ഇസ്ലാമിക് സ്റ്റേറ്റിന് വന്‍ തിരിച്ചടി: സിറിയയിലെ അവസാന ഗ്രാമവും ഐഎസ് ഭീകരരില്‍ നിന്ന് മോചിപ്പിച്ചു

By Web Desk

സിറിയയിൽ അബൂബക്കർ അൽബാഗ്ദാദിയുടെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന ഗ്രാമവും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. അൽമറാഷിദാ എന്ന പ്രദേശത്തെയാണ് ഭീകരരില്‍ നിന്ന് മോചിപ്പിച്ചത്‌. സിറിയൻ ഡെമോക്രാറ്റിക് ഫോെഴ്സാണ് ഭീകരരില്‍ നിന്ന് ഗ്രാമത്തെ മോചിപ്പിച്ചത്.

ന്യൂനപക്ഷ വിഭാഗമായ കുർദുകളുടെ ജനകീയ സംരക്ഷണ യൂണിറ്റുകളും (YPG), സ‌്ത്രീകൾ മാത്രമുള്ള സ്‌ത്രീ സംരക്ഷണ യൂണിറ്റുകളും (YPJ), വിവിധ അറബ്, അസീറിയൻ, സിറിയക്, ട്രൈബ് സേനകളും ഉൾപ്പെട്ടതാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (SDF). ഇവര്‍ അന്താരാഷ്ട്ര രംഗത്തെ പിന്തുണയോടെയാണ്‌ ഈ മേഖല ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന്‌ വീണ്ടെടുത്തത്.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് അധീനതയിലുണ്ടായിരുനന്ന എല്ലാ പ്രദേശങ്ങളും ഇതോടെ മോചിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റിന്‌ സിറിയയിലും ഇറാഖിലും ഒരു പ്രദേശത്തും അധികാരമില്ലാതായിരിക്കുകയാണെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close