KeralaLocalNews

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാട ദിവസത്തിലെ വാനര സദ്യ നടത്തി

By web desk

തൂശനിലയിൽ പച്ചടിയും, കിച്ചടിയും, അവിയലും, തോരനും, അച്ചാറും, തുടങ്ങി തൊടുകറികൾ, വിളമ്പി തുടങ്ങുമ്പോൾ തന്നെ വാനരൻമാർ ഓരോരുത്തരായി വാനരഭോജനശാലയ്ക്ക് ചുറ്റും കൂടി, ചോറും, പരിപ്പും, പപ്പടവും, പായസവും കൂടി ഇലയിൽ നിരന്നതോടെ വിളമ്പുകാരെ ഭയപ്പെടുത്തി കൊണ്ട് കൂട്ടത്തോടെ എല്ലാവരും ഇലയ്ക്ക് ചുറ്റും നിരന്നു. ഒരിലയിൽ നിന്ന് മറ്റിലയിലേക്ക് മാറി മാറി വിഭവങ്ങൾ ഭക്ഷിച്ചു. തങ്ങളുടെ ഇലയിൽ കയ്യിട്ടതിന്റെ പരിഭവത്തിൽ ചില ചില്ലറ ബഹളങ്ങളും നടന്നു. അടുരാനും, സായിപ്പും, ഒക്കെ മരണപ്പെട്ടതോടെ വാനരപ്പടയുടെ തലവനായി ആരും ഇതുവരെ വാഴ്ത്തപ്പെട്ടിട്ടില്ല.

എങ്കിലും ആൻഡ്രൂസ് ഇപ്പോൾ ഏതാണ്ട് നേതാവായ മട്ടിലാണ്, പുഷ്ക്കരനും, തുളസിയും, രാജുവും, രമണിയും തുടങ്ങിയവരും നേതാക്കളാണ്. ഇവരുടെ മുഖഭാവവും, ആംഗ്യങ്ങളും കാണുമ്പോൾ മറ്റുള്ളവരൊക്കെ ഓടി മാറി അനുസരണ ഉള്ളവരായി മാറും. ശാസ്താംകോട്ടക്കാർക്ക് പ്രിയപ്പെട്ടവരാണ് ഇവിടുത്തെ വാനരൻമാർ ഒരു ജീവിയെ രണ്ട് പേരിൽ അറിയപ്പെടുന്നതും ഇവിടെയാണ് അമ്പലകുരങ്ങും, ചന്തകുരങ്ങും. ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് പാലായനം ചെയ്യപ്പെട്ടവരാണ് ചന്തകുരങ്ങുകൾ ഇവയുടെ എണ്ണം പെരുകിയത് പ്രദേശവാസികൾക്കും, വ്യാപാരികൾക്കും, വലിയ ദുരിതമാണ് വരുത്തുന്നത്. ഉത്രാട ദിവസത്തെ വാനര സദ്യ കഴിഞ്ഞ 35 വർഷത്തിന് മുകളിലായി നടത്തി വരുന്നത് ബഹുമാന്യരായഅരവിന്ദാക്ഷൻ നായർ വകയും, തിരുവോണസദ്യ കന്നി മേലഴികത്ത് G. ബാലചന്ദ്രൻ പിള്ള വകയുമാണ്. ജാതി മത ഭേദമന്യേ നിരവധി പേരാണ് വാനര സദ്യ ദർശിക്കുവാൻ ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close