News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLocalNewsNews in Brief

രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കാൻ അടിയന്തര നടപടി തുടങ്ങി; ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു

By web desk

ലിയതുറ, കൊച്ചുതുറ മേഖലകളിലെ രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചതായി തിരുവന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.

രൂക്ഷമായ കടലാക്രമണം നേരിടുന്ന ഭാഗങ്ങളിൽ അടിയന്തരമായി മണൽ ചാക്കുകൾ നിരത്തുന്നതിന് വൻകിട ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. വലിയതുറ ഭാഗത്ത് കടൽക്ഷോഭം പ്രതിരോധിക്കുന്നതിനായി കല്ലിടുന്ന പദ്ധതി ടെൻഡർ പൂർത്തിയാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും.

വി.എസ്.ശിവകുമാർ എം.എൽ.എ, കൗൺസിലർമാരായ ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, മുട്ടത്തറ വില്ലേജ് ഓഫീസർ ശൈലജൻ, വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ബാലചന്ദ്രൻ, പോർട്ട് കൺസർവേറ്റർ എം.ബിനു, വലിയതുറ ഇടവക വികാരി ഫാ. ഡേവിഡ്സൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close