News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestLocalNewsNews in Brief

സ്കൂള്‍ സമയത്ത് ടിപ്പറിന്റെ അമിത വേഗം; ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു

By web desk

സ്കൂള്‍ സമയത്ത് ടിപ്പറിന്റെ അമിത വേഗതയെ ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോയത് ചോദ്യം ചെയ്തതോടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.

വരാപ്പുഴ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ടിപ്പര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. വരാപ്പുഴ പോലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം തുടങ്ങിയത്. മകനെ സ്‌കൂളിലാക്കാന്‍ പോകവെ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ബൈക്കില്‍ ഇടിക്കുമെന്ന സ്ഥിതിയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ടിപ്പറിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.

നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് രണ്ട് പേരെയും പറഞ്ഞുവിട്ടു. എന്നാല്‍ കുറച്ചു ദൂരം മാറി എടമ്പടം പാലത്തിന് സമീപം വെച്ച് വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുകയും ടിപ്പര്‍ ഡ്രൈവര്‍ വണ്ടിയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് പ്രവീണ്‍ കുമാറിനെ യുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും മകനും ചേര്‍ന്നാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌ക്കൂള്‍ സമയത്ത് അമിത വേഗം പാടില്ലയെന്ന കർശന നിർദേശങ്ങൾ ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള ഗുണ്ടായിസം.

Like
Like Love Haha Wow Sad Angry
3
Tags
Show More

Related Articles

Close
Close