CrimeKeralaLatestNewsNews in Brief

നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ട: കുഞ്ഞനന്തന്‍റെ അഭിഭാഷകന് കോടതിയുടെ താക്കീത്

By Web Desk

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി സിപിഎം നേതാവ് പി.കെ കുഞ്ഞനന്തന് പരോള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

കുഞ്ഞനന്തന് പരോള്‍ ലഭിച്ച ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഇതിനോട് ഹൈക്കോടതി പ്രതികരിച്ചത് രൂക്ഷമായിട്ടായിരുന്നു. നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ഇതേത്തുടര്‍ന്ന് പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്ന ആരോപണം അവാസ്തവമാണെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close