KeralaLatestNewsNews in Brief

പാളത്തില്‍ വിള്ളല്‍; തിരുവനന്തപുരം ട്രെയിൻ റൂട്ടിലെ ഗതാഗതം സ്തംഭിച്ചു

By web desk

ഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30യോടെയാണ് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ പാളത്തിലെ വിള്ളല്‍ ട്രാക്ക്മാന്റെ ശ്രദ്ധയില്‍പ്പെട്ടത്ത്. ഇതോടെ തിരുവനന്തപുരം റൂട്ടിലെ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായണ്.

വിള്ളല്‍ എത്രയും പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ തിരിക്ക് കൂടുതലാണ്. ട്രെയിനുകള്‍ പിടിച്ചിട്ടത്തോടെ അവധിയ്ക്ക് നാട്ടില്‍ പോകാനുള്ള യാത്രക്കാര്‍ ദുരിതത്തിലായി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close