LatestNewsNews in BriefWorld

ചരിത്രമായി ട്രംപ് -കിം ജോങ് കൂടിക്കാഴ്ച; അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡനന്റായി ട്രംപ്

By web desk

രിത്രമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ അധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച. ദക്ഷിണ – ഉത്തര കൊറിയകളെ വേർതിരിക്കുന്ന സൈനിക വിമുക്ത മേഖലയിലാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റ് കൂടിയായി ഡോണൾഡ് ട്രംപ്.

ഇരു ഭരണാധികാരികളും തമ്മിൽ ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതികളുണ്ടായിട്ടില്ലെങ്കിലും ഇരു രാജ്യത്തലവൻമാരും തമ്മിൽ നേരിട്ട് കാണാനും ഹസ്തദാനം നടത്താനും തയ്യാറായെന്നത് ശ്രദ്ധേയമായി.

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ട്രംപ് ഉത്തരകൊറിയൻ അതിർത്തിയായ പാൻമംജോമിലെ സൈനിക വിമുക്ത മേഖലയിലെത്തി കിം ജോങ് ഉന്നിനെ കാണുന്നത്. ഇതിന് മുമ്പ് നടന്ന ട്രംപ് – കിം ഉച്ചകോടി ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ തീരുമാനമോ ധാരണയോ ആകാതെ പിരിയുകയായിരുന്നു.

എന്നാൽ ഈ കൂടിക്കാഴ്ചയെ മിക്ക അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരും, വെറും നാടകമായാണ് വിലയിരുത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിശ്ശബ്ദമായെങ്കിലും നിലനിൽക്കുന്ന വെല്ലുവിളികളും ആണവായുധം ഉപയോഗിച്ചുള്ള ഭീഷണികളും അവസാനിപ്പിക്കുകയും അമേരിക്കയും ഉത്തരകൊറിയയും ആണവ നിരായുധീകരണത്തിന് തയ്യാറാവുകയും ചെയ്യാതെ, ഇത്തരം പ്രകടനപരതയോടെയുള്ള ഹസ്തദാനങ്ങൾ കൊണ്ട് കാര്യമില്ലെന്ന് പലരും വിമർശിക്കുന്നു. എന്നാൽ ചിലരെങ്കിലും, ഇത് ഭാവി ചർച്ചകൾക്കുള്ള ചവിട്ടു പടിയായേക്കാമെന്നും വിലയിരുത്തുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close