News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
LatestNationalNewsNews in Brief

യുപി ലോക് സഭാതെരഞ്ഞെടുപ്പില്‍ ബിഎസ് പിയും എസ് പിയും ഒരുമിച്ച് മത്സരിക്കും: മഹാസഖ്യമെന്ന് നേതാക്കള്‍; മോദിക്കും അമിത് ഷായ്ക്കും ഉറക്കം നഷ്ടപ്പെടുമെന്ന് മായാവതി

By Web Desk

രുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കാന്‍ തീരുമാനിച്ചു. അഖിലേഷ് യാദവും മായാവതിയും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി ബദ്ധശത്രുക്കളായിരുന്നു എസ് പിയും ബിഎസ് പിയും. ഇത്തവണ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയാണ് എസ്‌പിയും ബിഎസ്‌പിയും സംയുക്തമായി മത്സരിയ്ക്കുന്നത്. ആകെ എണ്‍പത് സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.

ജനതയ്ക്കു വേണ്ടിയുള്ള സഖ്യമാണ് തങ്ങളുടേതെന്ന് ഇരു നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇനി ഉറക്കം നഷ്ടമാകും. ഇതൊരു മഹാസഖ്യമാണ്. ഇത് രാഷ്ടീയ വിപ്ലവത്തിനാണ് തുടക്കം കുറിക്കാന്‍ പോകുന്നത്”- മായാവതി പറഞ്ഞു.

സംയുക്തമായി മത്സരിക്കണമോ എന്നത് സംബന്ധിച്ച് കഴിഞ്ഞ കുറേ ആഴ്ചകളായി ബിഎസ് പിയും എസ് പിയും ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. അതിനൊടുവിലാണ് ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷ് യാദവും മായാവതിയും തീരുമാനിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close