CrimeKeralaLatestNewsNews in Brief

വാളയാര്‍ പ്രതികളെ വിട്ടതിനെതിരെ പോലീസ് അപ്പീല്‍ നല്‍കുമെന്ന് ലോക്‌നാഥ് ബെഹ്‌റ: വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി

By Web Desk

വാളയാറിലെ ദളിത് സഹോദരിമാരായ ബാലികമാര്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്തുവെന്ന കേസിലെ പ്രതികളെ കോടതി വെറുതേ വിട്ടതിനെതിരെ പോലീസ് അപ്പീല്‍ നല്‍കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി ഉണ്ടാവുക. കേസില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ബെഹ്‌റ പറഞ്ഞു.

അപ്പീല്‍ നല്‍കുമെന്നും മികച്ച അഭിഭാഷകന്‍റെ സഹായത്തോടെ മേല്‍ക്കോടതിയില്‍ വാദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.

കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനുമെതിരെ ശക്തമായ എതിര്‍പ്പാണ് സംസ്ഥാനമെങ്ങും ഉയരുന്നത്.

പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പോലീസിന്‍റെ അപ്പീലില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close