KeralaNewsNews in Brief

വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ജല അതോറിറ്റി വീണ്ടും സർക്കാരിനെ സമീപിക്കും

By web desk

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ ജല അതോറിറ്റി വീണ്ടും സര്‍ക്കാരിനെ സമീപിക്കും. വൈദ്യുതി നിരക്ക് ഇനത്തിൽ ചെലവ് വർദ്ധിക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അധിക ചെലവ് കണക്കാക്കിയ ശേഷം ജല അതോറിറ്റി സർക്കാരിനെ സമീപിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അടക്കം എല്ലാവരുടെയും വെള്ളക്കരം കൂട്ടണമെന്ന ആവശ്യമാണ് കഴിഞ്ഞവര്‍ഷം ജല അതോറിറ്റി സർക്കാരിന് സമര്‍പ്പിച്ചത്.

വൈദ്യുതി ബില്‍ ഇനത്തില്‍ മാത്രം 23 കോടിയുടെ പ്രതിമാസചിലവുള്ളതിനാല്‍ ജല അതോറിറ്റിയുടെ ചിലവ് ഇനിയും വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ അടക്കം പ്രതിമാസം 1200 കോടിയാണ് ജല അതോറിറ്റിയുടെ ആകെചിലവ്. എന്നാല്‍ വെള്ളക്കര വരുമാനം ഉള്‍പ്പെടെയുള്ളവയില്‍ നിന്നുള്ള വരുമാനം അറുനൂറുകോടി മാത്രം. അറുനൂറുകോടിയുടെ വരുമാനക്കുറവ് ഇനിയും ഉയരുമ്പോള്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് ജല അതോറിറ്റി വ്യക്തമാക്കുന്നു.

2014ലാണ് ഇതിന് മുൻപ് വെള്ളക്കരം വർദ്ധിപ്പിച്ചത്. 15 കിലോ ലിറ്റർ ജലം ഉപയോഗിക്കുന്നവർക്കാണ് അന്ന് നാല് രൂപയിൽ നിന്ന് ആറ് രൂപയാക്കി കൂട്ടിയത്. നിലവിൽ 23 കോടിയിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകുന്നത്. എന്നാൽ വൈദ്യുതി നിരക്കിൽ വർദ്ധനവുണ്ടായതോടെ കെ.എസ്.ഇ.ബിക്ക് ജല അതോറിറ്റി നൽകേണ്ട തുകയും ക്രമാതീതമായി വർദ്ധിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close