LatestNationalNewsNews in Brief

ബംഗാളില്‍ പ്രതിമാരാഷ്ട്രീയം: ബിജെപിക്കാര്‍ തകര്‍ത്തുവെന്ന് തൃണമൂല്‍ ആരോപിക്കുന്ന പ്രതിമ പുന:സ്ഥാപിക്കാമെന്ന് നരേന്ദ്രമോദി; പ്രതിമ തകര്‍ത്തത് തൃണമൂലാണെന്നും മോദി

By Web Desk

ഞായറാഴ്ച്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളില്‍ പ്രതിമരാഷ്ട്രീയവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തസര്‍വ്വകലാശാലവളപ്പില്‍ കടന്നുകയറി ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അതേയിടത്തു തന്നെ സ്ഥാപിക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികളാണെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ മൊവില്‍ തെരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ചൊവ്വാഴ്ച്ച കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പു റാലിക്കിടയില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അതിനിടയിലാണ് കൊല്‍ക്കത്ത സര്‍വ്വകലാശാല വളപ്പിലുണ്ടായിരുന്ന വിദ്യാസാഗറിന്റെ അര്‍ധകായ പ്രതിമ തകര്‍ക്കപ്പെട്ടത്. ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് അപ്പോള്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിമ അവിടെത്തന്നെ സ്ഥാപിക്കാമെന്ന് മോദി വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close