CrimeLatestNationalNewsNews in Brief

തൃണമൂല്‍ എംഎല്‍എയെ വെടിവെച്ചുകൊന്ന കേസില്‍ ബിജെപി എംപിക്കെതിരെ എഫ്ഐആര്‍

By Web Desk

തൃണമൂൽ കോൺഗ്രസ്‌ എംഎൽഎ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്നതിന്‍റെ പിറകേ പശ്ചിമബംഗാളില്‍ നാടകീയ നീക്കങ്ങള്‍. സംഭവത്തിൽ ബിജെപി നേതാവും മുൻ റയിൽവേ മന്ത്രിയുമായ മുകുൾ റോയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

ശനിയാഴ്‌ച വൈകീട്ട്‌ സരസ്വതി പൂജാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് കിഷൻഗഞ്ച് എംഎൽഎ സത്യജിത് ബിശ്വാസ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പോയിന്‍റ് ബ്ലാങ്കില്‍ നിന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് മുകുൾ റോയ്. സംഭവം നടന്ന ഉടൻ തന്നെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു.

കേസിൽ ആദ്യം പ്രതിചേർത്ത രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മുകുൾ റോയിക്ക് പുറമേ മറ്റൊരാളെക്കൂടി പുതിയതായി പ്രതി ചേർത്തിട്ടുണ്ട്. ഇതോടെ കേസിൽ പ്രതികളായി.

തൃണമൂൽ കോൺഗ്രസിൽ നിന്ന് നിരവധി നേതാക്കളെ ബിജെപിയിലേക്ക് വഴി തിരിച്ചുവിട്ടതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് മുകുൾ റോയ്. ശാരദ ചിട്ടിഫണ്ട് അഴിമതിയിലും മുകുൾ റോയ് ആരോപണ വിധേയനാണ്.

മുൻ തൃണമൂൽ കോൺഗ്രസ് എംപിയായിരുന്ന മുകുൾ റോയ് മൻമോഹൻ സിങ്‌ സർക്കാരിൽ റയിൽവേ മന്ത്രി ആയിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close