News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeLatestNationalNewsNews in BriefWorld

ന്യൂസിലാന്‍ഡ് മുസ്ലിം പള്ളികളിലെ ഭീകരാക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

By Web Desk

49 പേര്‍ കൊല്ലപ്പെട്ട ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 6 ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നവര്‍ക്കുനേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഇവരെ കാണാതായത്. ആകെ 9 ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്നലെ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ന്യൂസിലാന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന തെലങ്കാന സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മുസ്ലിംപള്ളിയിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മുസ്ലിംപള്ളിയിലും മുസ്ലിം വിദ്വേഷവും വംശീയ വിദ്വേഷവുമുള്ള ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു.

മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഓസ്ട്രേലിയന്‍ വംശജരായ നാലുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close