CricketLatestNationalNewsSportsWorld

ലോകകപ്പ് സെമി; ഇന്ത്യക്ക് 6 വിക്കറ്റ് നഷ്ടമായി; പ്രതീക്ഷ മങ്ങി

By web desk

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് അവിശ്വസനീയമായ തകർച്ച. നിലവിൽ 37 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ്. ധോനിയും, ജഡേജയുമാണ് ഇപ്പോൾ ക്രിസിൽ. ഇന്ത്യക്ക് പത്തോവര്‍ പൂര്‍ത്തിയാവും മുമ്പ് 4 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ക്യാപ്റ്റന്‍ വിരാട് കോലി, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പുറത്തായത്.

7 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് 6 റണ്‍സ് മാത്രമെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റിയുടെ പന്തില്‍ ജിമ്മി നീഷം ക്യാച്ചെടുത്ത് പുറത്താക്കി.

4 പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്തായത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. 6 പന്തുകളില്‍ നിന്ന് 1 റണ്‍സ് മാത്രം നേടിയ കോലിയെ ട്രെന്‍ഡ് ബൗള്‍ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

ഓപ്പണർമാരായ രോഹിത് ശർമ (1), കെ.എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6), ഋഷഭ് പന്ത് (32), ഹാർദിക് പാണ്ഡ്യ (32) എന്നിവരാണ് പുറത്തായത്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close