EntertainmentKeralaLatestNationalNewsNews in BriefWorld

2019നെ ആനയിച്ച് ലോകം: ഇനി 2018 ഓര്‍മ്മ; പ്രതീക്ഷകളും പ്രതിജ്ഞകളുമായി പുതുവത്സരം പിറന്നു

എല്ലാ പ്രേക്ഷകര്‍ക്കും ടിവി സംസ്കാരയുടെ പുതുവത്സരാശംസകള്‍

പ്രതീക്ഷ എന്ന വാക്കിന് അര്‍ത്ഥം 2019 ആണെന്ന സന്ദേശവുമായി ലോകം പുതുവര്‍ഷത്തിലൂടെ പ്രയാണം ആരംഭിച്ചു. 2018 ഇനി ഓര്‍മ്മ മാത്രം. ലോകമെങ്ങും ആവേശപൂര്‍വ്വം ആഹ്ലാദാതിരേകത്തോടെ പുതുവര്‍ഷത്തെ വരവേറ്റു.

പതിവുപോലെ ന്യൂസിലാന്‍ഡാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. ഓക് ലന്‍ഡില്‍ ഭീമാകാരമായ ക്ലോക്കിലെ കൗണ്ട്ഡൗണോടു കൂടിയായിരുന്നു പുതുവര്‍ഷാരംഭം. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷത്തിന്റെ ആഘോഷപരിപാടികള്‍ മൂര്‍ധന്യത്തിലായി.

കേരളത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലായിരുന്നു പുതുവര്‍ഷാഘോഷ പരിപാടികള്‍. തിരക്ക് കണക്കിലെടുത്ത് നഗരങ്ങളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ബിനാലെ നടക്കുന്ന കൊച്ചിയില്‍ പതിനായിരങ്ങളാണ് ആട്ടവും പാട്ടുമായി പുതുവര്‍ഷത്തെ വരവേറ്റത്. പാതിരാവില്‍ തുറമുഖത്തെ കപ്പലുകളില്‍ നിന്ന് പന്ത്രണ്ടുമണിയായെന്ന സൈറണ്‍ ഉയര്‍ന്ന നിമിഷം പാപ്പാത്തിക്ക് തീ കൊളുത്തുന്നതിനുള്ള കൗണ്ട് ഡൗണും തുടങ്ങി. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് പാപ്പാത്തിയെ തീനാളങ്ങള്‍ പൊതിഞ്ഞു. വിദേശികളും സ്വദേശികളുമടക്കമുള്ള ജനക്കൂട്ടം തെളിയിച്ച മൊബൈല്‍ വെട്ടങ്ങളും നക്ഷത്രപ്രഭയും പാപ്പാത്തി കത്തിയെരിയുന്ന പ്രകാശവും ചേര്‍ന്ന് കൊച്ചി പ്രകാശപൂരിതമായി. എല്ലാ നാവുകളും ഏറ്റുവിളിച്ചു: ഹാപ്പി ന്യൂ ഇയര്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close