News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
LatestNationalNewsNews in BriefWorld

സുഷമാസ്വരാജിനെ ക്ഷണിച്ചുകൊണ്ടുപോയി വിമര്‍ശിച്ചുവിട്ടു: കശ്മിരില്‍ ഇന്ത്യന്‍ ഭീകരതയെന്ന് ഒഐസി സമ്മേളനം; പ്രമേയം ഇന്ത്യ തള്ളി

By Web Desk

ശ്മീരില്‍ ഇന്ത്യന്‍ സൈന്യം ‘അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുകയാണെന്ന് ആരോപിച്ച് അതിനെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. ഇതാദ്യമായി ഒഐസി സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ഇന്ത്യയെ ക്ഷണിച്ച അതേ വേദിയില്‍ വച്ചുതന്നെ ഇന്ത്യക്കും ഇന്ത്യന്‍ സൈന്യത്തിനുമെതിരെ പ്രമേയം പാസ്സാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിരിക്കുകയാണ്.

അബൂദബിയില്‍ ചേര്‍ന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിതല സമ്മേളനം കശ്മീരിലെ ‘ഇന്ത്യന്‍ ഭീകരത’യെയും പൗരന്മാരെ ‘കൂട്ടത്തോടെ അന്ധന്മാരാക്കുന്ന’ പെല്ലറ്റ് ആക്രമണത്തെയും അപലപിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. ഈ പ്രമേയത്തെ ശക്തമായ പ്രതിഷേധത്തോടെയാണ് ഇന്ത്യ തള്ളിയത്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.

ശനിയാഴ്ച ഒ.ഐ.സി സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് നടത്തിയ അബൂദബി പ്രഖ്യാപനത്തിനു പുറമെ കശ്മീര്‍ വിഷയത്തില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഈ പ്രമേയത്തിലാണ് കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ അതിരൂക്ഷ പ്രയോഗങ്ങള്‍ നടത്തിയത്. ‘ഇന്ത്യന്‍ അധിനിവേശ സേനയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വര്‍ധിച്ചതായി’ പ്രമേയം കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിന്‍റെ പീഡനത്തില്‍ പെട്ട കശ്മീരി ജനതയെ ജീവകാരുണ്യപരമായി സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്ന് പ്രമേയം അംഗരാജ്യങ്ങേളാട് ആഹ്വാനം ചെയ്തു.

ഒ.ഐ.സി സമ്മേളനത്തില്‍ ഇതാദ്യമായാണ് ഇന്ത്യയെ പ്രത്യേക ക്ഷണിതാവായി പെങ്കടുപ്പിച്ചത്. അതിനു തൊട്ടു പിറകെയാണ് സമ്മേളനത്തില്‍ കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഇടപെടലിനെതിരെ പ്രമേയം പുറത്തുവരുന്നത്. യു.എ.ഇ പ്രത്യേക താല്‍പര്യമെടുത്ത് ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍റെ കൂടി സമ്മര്‍ദ്ദപ്രകാരമാണ് ഒഐസി ഇന്ത്യക്കെതിരെ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തേണ്ടത്.

മോദി സര്‍ക്കാറിന്റെ നയതന്ത്ര വിജയം കനത്ത തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി. ഒരു തരത്തിലും സ്വീകരിക്കാനാവാത്തതും നിന്ദാപരവുമായ ആരോപണങ്ങള്‍ ഏറ്റുവാങ്ങാനാണോ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രിയെ ഒ.ഐ.സിയിലേക്ക് അയച്ചതെന്ന് സുര്‍ജെവാല ചോദിച്ചു. എന്‍.ഡി.എയും ബി.ജെ.പിയും ക്ഷണം വന്‍ നയതന്ത്ര വിജയമായി ആഘോഷിക്കുന്നതിനിടയിലാണ് ഇന്ത്യയെ അങ്ങേയറ്റം കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വിമര്‍ശിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close