News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
CrimeLatestNationalNewsNews in BriefWorld

മസൂദ് അസറിനെതിരെ ഇന്ത്യ യുഎന്‍ സുരക്ഷാസമിതിക്ക് തെളിവുകള്‍ കൈമാറി

By Web Desk

പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിനെതിരെയുള്ള തെളിവുകളും രേഖകളും ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി അംഗങ്ങൾക്ക് കൈമാറി. ജമ്മുവിലെ ജെയ്ഷെ ഭീകരവാദികളും പാകിസ്ഥാനിലെ ജെയ്ഷെ ഭീകരരും പരസ്പരം സംസാരിക്കുന്നതിന്‍റെയും ഇവരോട് മസൂദ് അസർ സംസാരിക്കുന്നതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്. തെളിവുകളുടെ കൂട്ടത്തില്‍ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നല്‍കിയ തെളിവുകളുമുണ്ട്.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സും അമേരിക്കയും ഇംഗ്ലണ്ടും ചേര്‍ന്ന് നല്‍കിയ പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇന്ത്യ തെളിവുകൾ നല്‍കിയത്. പ്രമേയത്തിന്മേൽ വിശദീകരണം നല്‍കാന്‍ മാർച്ച് 13 വരെ അംഗരാജ്യങ്ങള്‍ക്ക് സമയമുണ്ട്. അംഗരാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ഇന്ത്യ ഇപ്പോള്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

ഇന്ത്യയിൽ നടന്ന പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാന്‍സും അമേരിക്കയും ഇംഗ്ലണ്ടും മുന്‍കയ്യെടുത്ത് സുരക്ഷാസമിതിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ പാർലമെന്റ് ആക്രമണത്തിന് പിന്നിലും മസൂദ് അസറിന്റെ ആസൂത്രണമായിരുന്നു.

2017ൽ ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ അമേരിക്ക മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും എതിരേ പ്രമേയം കൊണ്ടുവന്നിരുന്നു. ചൈനയാണ് അന്ന് പാകിസ്ഥാനൊപ്പം നിന്ന് ഈ നീക്കം തടഞ്ഞത്. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ പൊതുധാരണ ഉണ്ടാവാത്തിനാലാണ് അസറിനെതിരായ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് അന്ന് ചൈന പറഞ്ഞത്. ചൈനയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യ മസൂദ് അസറിനെതിരെയുള്ള തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

എന്നാൽ പുൽവാമ ഭീകരാക്രമണം നിന്ദ്യവും, ഭീരുത്വപരവുമെന്ന് ഐക്യരാഷ്ട്ര സംഘടന പ്രസ്താവന ഇറക്കിയത് ചൈനയുടെ എതിർപ്പ് മറികടന്നാണ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close