NationalNewsNews in Brief

ലാഹോറില്‍ സൂഫി ആരാധനാലയത്തിന് സമീപം സ്ഫോടനം: 4 പേര്‍ കൊല്ലപ്പെട്ടു

By Web Desk

പാക്കിസ്ഥാനിലെ സൂഫി ആരാധനാലയത്തിന് അരികിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട നാലുപേരും പോലീസ് ഉദ്യോഗസ്ഥരാണ്. ലാഹോറിലെ പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിന് അരികിലാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.

ഇവിടെ ഉണ്ടായിരുന്ന പോലീസ് വാഹനത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഫോടനമെന്നാണ് സൂചന. പോലീസ് വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. സംഭവ സമയത്ത് ആരാധനാലയത്തിന് അകത്തും പുറത്തുമായി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ ഉണ്ടായിരുന്നതായി പഞ്ചാബ് പോലീസ് വക്താവ് പറഞ്ഞു.സ്ത്രീ സന്ദര്‍ശകര്‍ എത്തുന്ന വാതിലിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

2010ല്‍ ഇതേ സ്ഥലത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതും ചാവേര്‍ സ്‌ഫോടനമാണെന്നാണ് പൊലീസ് നിഗമനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close