News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
KeralaLatestLocalNationalNewsNews in BriefWorld

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി: വിവരം പുറത്തുവിട്ടത് റെഡ്ക്രോസ്; കാണാതായത് കൊടുങ്ങല്ലൂര്‍ സ്വദേശി

By Web Desk

ന്യൂസിലാന്‍റ് പള്ളികളിലെ ഭീകരാക്രമണത്തില്‍ മലയാളി യുവതിയെ കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് അറിയിച്ചു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന.

49 പേര്‍ കൊല്ലപ്പെട്ട ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലയാളിയെ കാണാതായെന്ന വിവരം റെഡ് ക്രോസ് പുറത്തുവിട്ടത്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 6 ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രണ്ട് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നവര്‍ക്കുനേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തിലാണ് ഇവരെ കാണാതായത്.

ആകെ 9 ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്നലെ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്. 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ന്യൂസിലാന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന തെലങ്കാന സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മുസ്ലിംപള്ളിയിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മുസ്ലിംപള്ളിയിലും മുസ്ലിം വിദ്വേഷവും വംശീയ വിദ്വേഷവുമുള്ള ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു.മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഓസ്ട്രേലിയന്‍ വംശജരായ നാലുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close