KeralaLifeNews

പാവങ്ങള്‍ക്ക് സൗജന്യമായി 90 ലക്ഷം ഭക്ഷണപ്പൊതികളും 7 കോടി ലിറ്റര്‍ വെള്ളവും: സുനില്‍ സ്വാമിക്ക് ലോക റെക്കോര്‍ഡ്; ഹൈ റേഞ്ച് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

By Web Desk

പ്രശസ്ത ആത്മീയഗുരുവും മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനുമായ സ്വാമി സുനില്‍ദാസ് ലോകപ്രശസ്തമായ ഹൈ റേഞ്ച് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി. പാവങപ്പെട്ടവര്‍ക്ക് ഏറ്റവും കൂടുതല്‍ ഭക്ഷണപ്പൊതികളും കുടിവെള്ളക്കുപ്പികളും സൗജന്യമായി വിതരണം ചെയ്തതിനാണ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

പ്രമുഖ വ്യക്തിത്വങ്ങളായ അന്ന ഹസാരെ, സാനിയ മിര്‍സ, വിരാട് കോലി, പിവി സിന്ധു, കെ. ശ്രീകാന്ത് തുടങ്ങിയവരാണ് നേരത്തേ ഹൈ റേഞ്ച് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയവര്‍. സര്‍ട്ടിഫിക്കറ്റും മെഡലുമാണ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതിന് സുനില്‍ സ്വാമിക്ക് ലഭിക്കുക.

സമൂഹത്തിന് പ്രചോദനമാവുന്ന രീതിയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്നവരെ ലോകശ്രദ്ധയിലെത്തിക്കുന്ന സംഘടനയാണ് ഹൈ റേഞ്ച് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്.

ഹൈദരാബാദില്‍ ഓഗസ്റ്റ് 17ന് താജ് ബംജാരയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സുനില്‍സ്വാമിക്ക് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി ആദരിക്കുമെന്ന് ഹൈ റേഞ്ച് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ അറിയിച്ചു.

മാനവക്ഷേമവും സേവനവും ലക്ഷ്യമാക്കി മുതലമടയില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ദശാബ്ദത്തിലേറെയായി പാവങ്ങള്‍ക്ക് ഭക്ഷണ-കുടിവെള്ള വിതരണത്തിനൊപ്പം സൗജന്യമായി വിദ്യാഭ്യാസവും വസ്ത്രവും അഭയവും ചികിത്സയും നല്‍കിവരികയാണെന്ന് ഹൈ റേഞ്ച് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഭാരവാഹികള്‍ പറഞ്ഞു.

1992ലാണ് സുനില്‍സ്വാമിയുടെ സാരഥ്യത്തില്‍ മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പാവങ്ങള്‍ക്കായി സൗജന്യ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തുതുടങ്ങിയത്. 90 ലക്ഷം ഭക്ഷണപ്പൊതികളും 7 കോടി ലിറ്റര്‍ വെള്ളവും ഇതുവരെ പാവങ്ങള്‍ക്കായി വിതരണം ചെയ്തുകഴിഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close