LatestNewsNews in BriefWorld

വെനസ്വേലയില്‍ പട്ടാളനീക്കത്തിന് സാധ്യത: നിക്കോളാസ് മദുറോയെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് സൈന്യത്തിന്റെ സഹായം തേടി

By Web Desk

വെനസ്വേലയിലെ ഭരണാധികാരിയായ നിക്കോളാസ് മദുറോയെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് ഗൊയ്ദോ സൈന്യത്തിന്റെ സഹായം തേടി. മദുറോയെ പുറത്താക്കാനുള്ള പദ്ധതിയുടെ അന്തിമഘട്ടത്തിലാണ് താനെന്ന് ഗെയ്ദോ അവകാശപ്പെട്ടു.

സൈന്യത്തിന്‍റെ സഹായം തേടിക്കൊണ്ടുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത്. സൈന്യം ഉചിതമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ജനം ആര്‍ക്കൊപ്പമാണെന്ന കാര്യത്തില്‍ സൈന്യത്തിന് ബോധ്യമുണ്ടെന്നും ഗെയ്ദോ പറഞ്ഞു.

അതേസമയം, ഗെയ്ദോയുടെ നീക്കത്തില്‍ ഭരണകക്ഷികള്‍ പ്രതിഷേധമുയര്‍ത്തി. പട്ടാള നീക്കം രാജ്യത്തെ കലാപത്തില്‍ കൊണ്ടെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി വ്ലാദമിര്‍ പാഡ്രിനോ മുന്നറിയിപ്പ് നല്‍കി. സൈനിക നീക്കത്തെ അവഗണിക്കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പക്ഷേ, പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഗെയ്ദോക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേര്‍ കരാക്കാസ് തെരുവിലിറങ്ങി പ്രതിഷേധിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close