LatestNationalNewsNews in Brief

രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം: യോഗി ആദിത്യനാഥ്

By web desk

സം മാതൃകയില്‍ രാജ്യത്തൊട്ടാകെ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമില്‍ നടപ്പിലാക്കിയ പൗരത്വ രജിസ്റ്റര്‍ പദ്ധതി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ബിജെപി തയ്യാറാകുമെന്നും ബംഗ്ലാദേശികള്‍, പാകിസ്താനികള്‍ തുടങ്ങിയ മുഴുവന്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ അനധികൃതമായി കടന്നുകയറിയവര്‍ നമ്മുടെ വിഭവങ്ങള്‍ ചൂഷണം ചെയ്തു. അവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇങ്ങനെ കടന്നുകയറിയവരില്‍ അധികവും ബംഗ്ലാദേശികളാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.

അസമിലെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത 19 ലക്ഷം ആളുകളെ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം അസമിലെ ബിജെപി നേതൃത്വവും അന്തിമ പട്ടികയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത് വലിയ വിവാദമായി. അനധികൃത കുടിയേറ്റക്കാര്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പെട്ടുവെന്നും യഥാര്‍ഥ പൗരന്മാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയെന്നുമാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വവും പറയുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close