News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
KeralaLatestNationalNewsNews in BriefWorld

സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറില്ല; നിലപാട് വ്യക്തമാക്കി മലേഷ്യ

By web desk

വിവാദ ഇസ്ലാമിക് പ്രഭാഷകൻ സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറില്ലെന്നും വിട്ടുകൊടുക്കാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്നും പ്രധാനമന്ത്രി ഡോ മുഹാദിര്‍ മുഹമ്മദ് വ്യക്തമാക്കി.

സാക്കിര്‍ നായിക്കിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ എൻഫോഴ്സ്മെന്റ് വീണ്ടും ഇന്റ‍ർപോളിനെ സമീപിച്ചിരുന്നു. സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്നും വിട്ടുകിട്ടാനും ഇദ്ദേഹത്തിനെതിരെ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് മലേഷ്യ നിലപാട് വ്യക്തമാക്കിയത്.

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റ‍ര്‍പോൾ റെഡ് കോ‍ർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണം. മലേഷ്യ ഇന്‍റര്‍പോളിന്റെ അംഗരാഷ്ട്രമാണ്. 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറിൽ ഇവര്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേസ്. ഇയാളുടെ 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് വിഭാഗം കണ്ടുകെട്ടിയിരുന്നു. സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുടെയും, ശത്രുത വളര്‍ത്താൻ വേണ്ടി നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close