News

അറിയിപ്പ്

By Web Desk

ടിവി സംസ്‌കാരയുടെ ചെയര്‍മാന്‍ ആകുന്നതിന് കമ്പനി നിഷ്‌കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ ശ്രീ. ബാബു മാധവന്‍ (ബാബു ഉമ്മാശേരി) പാലിച്ച് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ടിയാനെ ചെയര്‍മാനായി നിയമിക്കുവാന്‍ 26.09.2018ലെ കമ്പനിയുടെ വാര്‍ഷിക പൊതുയോഗം (agm) ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ടിയാന്‍ മേല്‍പ്പറഞ്ഞ വിധം നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ടിയാനെ ഇതേവരെ ചെയര്‍മാനായി നിയമിച്ചിട്ടില്ല. മേല്‍പ്പറഞ്ഞ പൊതുയോഗ തീരുമാനത്തെ തുടര്‍ന്ന് ശ്രീ. ”ബാബു ഉമ്മാശേരി ടിവി സംസ്‌കാരയുടെ ചെയര്‍മാന്‍’ എന്ന തലക്കെട്ടോടെ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത തെറ്റിദ്ധാരണാജനകവും ടിയാനെ ചെയര്‍മാനായി നിയമിച്ചു എന്നു തോന്നിപ്പിക്കുന്നതുമാകയാല്‍ ആയത് നീക്കം ചെയ്തിട്ടുള്ളതാകുന്നു.

എന്നാല്‍ ടി വാര്‍ത്തയുടെ പകര്‍പ്പുകള്‍ കാണിച്ച് ടി ബാബു ഉമ്മാശേരിയാണ് ടി കമ്പനിയുടെ ചെയര്‍മാന്‍ എന്ന് ടിയാന്‍ പലരേയും തെറ്റിദ്ധരിപ്പിക്കുന്നതായി കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാകുന്നു. അതിനാല്‍ മേല്‍പ്പറഞ്ഞ, നീക്കം ചെയ്ത വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി ടി. ബാബു മാധവന്‍ (ബാബു ഉമ്മാശേരി) ടിവി സംസ്‌കാര ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ടിയാനുമായി യാതൊരു ഇടപാടിലും ഏര്‍പ്പെടരുതെന്നും അപ്രകാരം ഉണ്ടാക്കുന്ന യാതൊരു ഇടപാടുകള്‍ക്കും ടിവി സംസ്‌കാര ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളോ അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോ ഉത്തരവാദിയല്ലെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close