EntertainmentLocal

നിറച്ചാർത്തിന് തുടക്കമായി; തലസ്ഥാനനഗരിയിൽ ഇനി വർണങ്ങളുടെ വാരം.

സംഘമിത്ര ഫൈനാര്‍ട്‌സ് സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലാ സമിതി സംഘടിപ്പിക്കുന്ന നിറച്ചാര്‍ത്ത് കലാപരിശീലനക്കളരിക്ക് തുടക്കമായി. പ്രശസ്ത കലാസംവിധായകൻ നേമം പുഷ്പരാജ് ഉദ്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കലാകാരന്മാരായ മഹാരാജാസ് സ്റ്റുഡിയോ എം.ഡി. മഹാരാജാസ് ബി. രാജൻ, അർച്ചന സ്‌ക്രീൻ പ്രിന്റിംഗ് ചെയർമാൻ ഡോ. ആര്‍. ഭരതരാജ, സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, സംസ്ഥാന സെക്രട്ടറി റെയ്മണ്ട് എബ്രഹാം, അധ്യക്ഷൻ ബൈജു ബെല്ലാർഡ്, സെക്രട്ടറി ഹരിഹരപുത്രൻ, സി.കെ. കുട്ടി, ശ്യാം വാസുദേവ്, മോഹനൻ, ബിനു പെരുകാവ്, ഷൈല, ചിത്ര മനേഷ്, കവിത റാണി തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചനാമത്സരങ്ങള്‍ നടന്നു.

നിറച്ചാര്‍ത്ത് ചിത്ര രചനാ മത്സരം

എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ കലാ സാംസ്‌കാരിക സാഹിത്യ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ ക്ലാസ്സുകളെടുക്കും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ പരിശീലനം നല്‍കും. ഫാബ്രിക് പ്രിന്റിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, പോര്‍ട്രെയിറ്റ്, നൈഫ് വര്‍ക്, സാരി പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, പോട്ട് പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക.

വി. ശാന്താറാം ഐ.പി.എസ് (റിട്ടയേഡ്), ഡോ. ആര്‍. ഭരതരാജ, ശ്യാം വാസുദേവ്, ഹരിഹരപുത്രന്‍, സി.കെ കുട്ടിജഗതി, എം.എസ് മോഹനന്‍, ബിനു പെരുകാവ്, ജെ. സോമന്‍, ഷൈല, ചിത്ര മനേഷ്, ബിജു ബെല്ലാര്‍ഡ്, കവിതാറാണി, അനില്‍ അയ്‌നിമൂട് തുടങ്ങിയ പ്രമുഖരാണ് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുക.

ഈ മാസം 23 വരെയാണ് ശില്പശാലയും ചിത്രപ്രദര്‍ശനവും. 30 രൂപയാണ് പ്രവേശനഫീസ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close