EntertainmentLifeLocalSamskara

തിരുവനന്തപുരത്ത് ഇനി നിറച്ചാര്‍ത്തിന്റെ ദിനങ്ങള്‍: ചിത്രകലാ പരിശീലനക്കളരിക്ക് ഇന്ന് തുടക്കം

ലസ്ഥാനത്ത് ഇനി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രപ്രദര്‍ശനങ്ങളുടെയും കലാപരിശീലനങ്ങളുടെയും വര്‍ണ്ണാഭമായ ദിനങ്ങള്‍. സംഘമിത്ര ഫൈനാര്‍ട്‌സ് സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലാ സമിതി സംഘടിപ്പിക്കുന്ന നിറച്ചാര്‍ത്ത് കലാപരിശീലനക്കളരിക്ക് ഇന്ന് തുടക്കമാകും. രാവിലെ പത്തിന് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചിത്രരചനാമത്സരങ്ങള്‍ നടക്കും.

എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലയില്‍ കലാ സാംസ്‌കാരിക സാഹിത്യ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ ക്ലാസ്സുകളെടുക്കും. വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ പരിശീലനം നല്‍കും. ഫാബ്രിക് പ്രിന്റിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, പോര്‍ട്രെയിറ്റ്, നൈഫ് വര്‍ക്, സാരി പെയിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, പോട്ട് പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക.

വി. ശാന്താറാം ഐ.പി.എസ് (റിട്ടയേഡ്), ഡോ. ആര്‍. ഭരതരാജ, ശ്യാം വാസുദേവ്, ഹരിഹരപുത്രന്‍, സി.കെ കുട്ടിജഗതി, എം.എസ് മോഹനന്‍, ബിനു പെരുകാവ്, ജെ. സോമന്‍, ഷൈല, ചിത്ര മനേഷ്, ബിജു ബെല്ലാര്‍ഡ്, കവിതാറാണി, അനില്‍ അയ്‌നിമൂട് തുടങ്ങിയ പ്രമുഖരാണ് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുക.

ഈ മാസം 23 വരെയാണ് ശില്പശാലയും ചിത്രപ്രദര്‍ശനവും. 30 രൂപയാണ് പ്രവേശനഫീസ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close