LatestNationalNewsNews in Brief

നി​സ​ർ​ഗ ചു​ഴ​ലി​കൊ​ടു​ങ്കാ​റ്റ്; മും​ബൈയിൽ കനത്ത കാറ്റും മഴയും, വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു

By Web desk

റബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദം നിസർഗ ചുഴലിക്കാറ്റായി മഹാരാഷ്ട്രയിൽ ആഞ്ഞടിച്ചു. മുംബൈയ്ക്ക് 100 കിലോമീറ്റർ അകലെ അലിബാഗിലാണ് നിസർഗ തീരം തൊട്ടത്. 110 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കാറ്റ് മുംബൈ, താനെ ജില്ലകളിലേക്ക് പ്രവേശിക്കും. മൂന്ന് മണിക്കൂറോളം കാറ്റ് കരയിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.​ ചുഴ​ലി​കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ളം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ് വ​രെ അ​ട​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നും പ​റ​ന്നു​പൊ​ങ്ങു​ന്ന​തി​നും വൈ​കു​ന്നേ​രം ഏ​ഴു​വ​രെ അ​നു​മ​തി​യി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള വി​മാ​നം റ​ൺ​വെ​യി​ൽ തെ​ന്നി​നീ​ങ്ങി​യ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്. വി​മാ​നം ഇ​റ​ങ്ങു​മ്പോ​ഴും പ​റ​ന്നു​യ​രു​മ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റ് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നിസർഗ മുംബൈയിലും താനെയിലും പാൽഘറിലും റായ്ഗഢിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മുൻകരുതൽ നടപടിയായി പാൽഘർ മേഖലയിൽനിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ മുംബൈയിലും നവിമുംബൈയിലും കനത്ത മഴ പെയ്തുവരികയാണ്. മുംബൈയിലെ ആശുപത്രികളിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത് തുടരുന്നതിനിടയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അടിയന്തര ചികിത്സ വേണ്ടുന്നവർക്കായുള്ള സജ്ജീകരണങ്ങളും ആശുപത്രികളിൽ തയ്യാറാക്കുന്നുണ്ടെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം പറഞ്ഞു.

ബാന്ദ്ര കുർള കോംപ്ലക്സിലെ താത്കാലിക കൊവിഡ് ആശുപത്രിയിൽനിന്ന് 250 രോഗികളെ മുൻകരുതലിന്റെ ഭാഗമായി വർളി സ്പോർട്സ് ക്ളബ്ബിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി. അടിയന്തരസാഹചര്യം നേരിടാൻ 16 യൂണിറ്റ് ദുരന്തനിവാരണസേനയെ സംസ്ഥാനത്ത് വിന്യസിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്.  മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികൾ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close