LatestNewsNews in BriefWorld

കാബൂള്‍ സ്‌ഫോടനം; താലിബാനുമായുളള ചര്‍ച്ച അമേരിക്ക റദ്ദാക്കി

bY WEB DESK

താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചര്‍ച്ച റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
താലിബാനുമായി സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍തിരിയുന്നതായും ട്രംപ് വ്യക്തമാക്കി. കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി നടന്നുവരുന്ന താലിബാന്‍-യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താലിബാനുമായും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കാബൂളില്‍ താലിബാന്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കന്‍ സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ടത്.

താലിബാനുമായി അമേരിക്കന്‍ മധ്യസ്ഥന്‍ അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിക്ക് ധാരണയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും താലിബാന്‍ ഭീകരാക്രമണം നടത്തുകയായിരുന്നു. ഉടമ്പടിക്ക് അന്തിമരൂപം നല്‍കാനിരിക്കെയാണ് ചര്‍ച്ച റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം.

ഈയാഴ്ച താലിബാന്‍ നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാക്കളെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. 2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് അമേരിക്ക താലിബാനുമായി ചര്‍ച്ചക്ക് നീക്കം നടത്തിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close