KeralaLatestNewsNews in Brief

പ്രളയവും ദുരിതവും അനുഭവിച്ച മലയാളിക്കിന്ന് പൊന്നോണം

By Web Desk

ഹനത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണമാഘോഷിക്കുന്നു. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു.വീണ്ടും ഒരു പ്രളയകാലത്തെ അതിജീവിച്ച ജനതയാണ് ഇന്ന് പൊന്നോണത്തെ വരവേല്‍ക്കുന്നത്.

മലയാളികൾ ലോകത്തിന്റെ ഏതറ്റത്താണെങ്കിലും ഗൃഹാതുരത  ഉണർത്തുന്നതാണ് ഓണം. കുടുംബങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം കൂടിയാണ് ഓണം.പുത്തനുടുപ്പുകളണിഞ്ഞ് വൈവിധ്യമാർന്ന കറികൾ കൂട്ടി ഒന്നിച്ചിരുന്ന് സദ്യയുണ്ണുമ്പോൾ വേവലാതികൾ മാഞ്ഞു പോകും.പഴയ നല്ല കാലത്തിലേക്ക് നമ്മൾ മടങ്ങും.

കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ എണ്ണം കുറയുന്ന കാലമാണെങ്കിൽപ്പോലും വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം.തുമ്പയും മുക്കുറ്റിയും തുമ്പിതുള്ളലും ഓണപ്പാട്ടുകളും നമുക്ക് ചുറ്റിലും നിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും അതൊന്നും ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close