NationalNewsNews in Brief

ഇനി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്: പദ്ധതി പ്രഖ്യാപിച്ചു; ഒരു വര്‍ഷത്തിനകം നടപ്പാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

By Web Desk

രു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രി രാം വിലാസ് പാസ്വാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയിലൂടെ, സ്ഥലം മാറിപ്പോകുന്ന ദരിദ്രരായവര്‍ക്ക് ഭക്ഷസുരക്ഷാ പദ്ധതിയനുസരിച്ചുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാകുമെന്ന് പാസ്വാന്‍ പറഞ്ഞു. യോഗത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യ സെക്രട്ടറിമാരടക്കമുള്ളവര്‍ പങ്കെടുത്തു.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷമെടുക്കും.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close