LatestNationalNewsNews in Brief

പഞ്ചാബ്-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി

By web desk

ഞ്ചാബ്-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തി. അട്ടാരി എന്ന സ്ഥലത്ത് നിന്നാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. ഇതുപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായും സംശയമുണ്ട്. പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗമാണ് ഡ്രോണ്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പിടിയിലായ പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചില്‍ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു. 10 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ ഈ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം. അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ഭീകരരാക്രമണം ലക്ഷ്യമിട്ട് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് 80 കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ കടത്തിയിരുന്നു. ചൈനീസ് ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു ആയുധക്കടത്ത്.

കഴിഞ്ഞ ദിവസം പിടിയിലായ ആകാശ് ദീപാണ് ഡ്രോണ്‍ വീണസ്ഥലം കാട്ടിക്കൊടുത്തത്. തകരാറുമൂലം പാക്കിസ്ഥാനിലേക്ക് ഡ്രോണ്‍ മടക്കികൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിക്കടുത്തുള്ള ഗ്രാമത്തിലെ വയലില്‍ ഒളിപ്പിക്കുകയായിരുന്നു. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന തരണ്‍ ജില്ലയില്‍ അഞ്ച് എകെ 47 റൈഫിളുകള്‍, കൈത്തോക്കുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ഗ്രനേഡുകള്‍, പത്തു ലക്ഷം രൂപയുടെ കള്ളനോട്ട് എന്നിവയാണു ഡ്രോണ്‍ വര്‍ഷിച്ചത്. കാഷ്മീരില്‍ ഭീകരാക്രമണം നടത്താനാണ് ഇവ എത്തിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ റഞ്ഞു.

പത്തുകിലോഗ്രാം ഭാരമുള്ള വസ്തു വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ എട്ടുതവണ അതിര്‍ത്തി ലംഘിച്ചെന്നാണ് കരുതുന്നത്. ഇതോടെ നിയന്ത്രണ രേഖ യിലും ഇന്ത്യ-പാക് അതിര്‍ത്തിയിലും സൈന്യവും ബിഎസ്എഫും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close