LatestNationalNewsNews in Brief

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

By Web Desk

ധാര്‍ പാന്‍ കാര്‍ഡുമായി കണ്ണിചേര്‍ക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് സമയപരിധി. ഇന്നലെ അര്‍ധരാത്രിയോടെ ആധാര്‍ പാന്‍ കാര്‍ഡുമായി കണ്ണിചേര്‍ക്കാനുള്ള സമയപരിധി അവസാനിക്കാനിരുന്നതായിരുന്നു.

2018 മാര്‍ച്ചില്‍ പാര്‍ലമെന്റിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച കണക്ക് പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 16.65 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമേ ആധാറുമായി കണ്ണിചേര്‍ത്തിട്ടുള്ളൂ. ബാങ്ക് അക്കൗണ്ടുകളുമായി ആധാര്‍ കണ്ണിചേര്‍ത്തിട്ടുള്ളത് 87.79 കോടി പേരുടേതാണ്.

ആധാറുമായി പാന്‍ കാര്‍ഡിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ ആദായനികുതിയടയ്ക്കാന്‍ സാധിക്കൂ. നേരത്തേ ഇതേക്കുറിച്ച് നല്‍കിയ ഹര്‍ജിയില്‍ സമയപരിധി നീട്ടാനാകില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എടുത്തത്. പക്ഷേ ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ സമയം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കാമോ എന്നതടക്കമുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി അടുത്തുതന്നെ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close