KeralaLatestNewsNews in Brief

പാരിപ്പള്ളിയിൽ വാഹനാപകടം; യുവ ദമ്പതിമാർ മരിച്ചു

By web desk

പാരിപ്പള്ളി മുക്കടയ്ക്ക് സമീപം വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു. കെ.യു.ആർ.ടി.സി. ജൻറം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നെയ്യാറ്റിൻകര ഊരുട്ടുകാല തിരുവോണത്തിൽ രാഹുൽ .എസ്.നായർ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത് .

രാവിലെ 10.30 ഓടെയാണ് അപകടം. മയ്യനാട് വിവാഹത്തിൽ പങ്കെടുക്കാനായി നെയ്യാറ്റിൻകരയിൽ നിന്ന് വന്നതായിരുന്നു ഇരുവരും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാർ കൂട്ടിയിടിച്ചത്. ബസ്സിൽ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. രാഹുൽ പി.ഡബ്ല്യൂ.ഡി ഓവർസിയറും കൊല്ലം അഞ്ചല്‍ സ്വദേശിയായ സൗമ്യ തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥയുമാണ്. രണ്ടു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് ഇരുവരും വിവാഹ വീട്ടിലേക്ക് പുറപ്പെട്ടത്. പാരിപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close