GulfLatestNationalNewsNews in Brief

എല്ലാവരും പ്രധാനമന്ത്രിയെപ്പോലെ ഉലകം ചുറ്റൂ: പാസ്‌പോര്‍ട്ട് വ്യവസ്ഥകള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

പാസ്‌പോര്‍ട്ടിനായി ഇനി വിവാഹസര്‍ട്ടിഫിക്കറ്റ് വേണ്ട: പാസ്‌പോര്‍ട്ട് സേവാ ആപ്പും കേന്ദ്രം പുറത്തിറക്കി

പാസ്‌പോര്‍ട്ട് കിട്ടാന്‍ ഇനി പഴയതുപോലെ കറങ്ങിത്തിരിയേണ്ട. എളുപ്പം പാസ്‌പോര്‍ട്ട് കിട്ടുന്നരീതിയില്‍ കേന്ദ്രവിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ ഉദാരമാക്കി. ഇതിനുവേണ്ടി വിദേശകാര്യമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. ഈ ആപ്പ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനാവും.

ആപ്പ് പുറത്തിറക്കിക്കൊണ്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് വിശേഷിപ്പിച്ചത് ഇത് പാസ്‌പോര്‍ട്ട് വിപ്ലവമെന്നാണ്. പാസ്‌പോര്‍ട്ട് ഇനിമുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭിക്കുമെന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും മറ്റും വിസയെടുക്കാനും മറ്റും ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.

ആപ്പ് വഴി നല്‍കുന്ന മേല്‍വിലാസത്തിലേക്കായിരിക്കും പോലീസ് വേരിഫിക്കേഷന് എത്തുക. പാസ്‌പോര്‍ട്ട് തയ്യാറായാല്‍ എത്തുന്നതും ഈ വിലാസത്തിലേക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥവച്ച് സ്ഥിരമേല്‍വിലാസ പരിധിയിലുള്ള പാസ്‌പോര്‍ട്ട് ഓഫീസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുക. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റം വരാന്‍ പോകുന്നത്.

പാസ്‌പോര്‍ട്ട് കിട്ടുന്നതിന് ഇനിമുതല്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും സുഷമസ്വരാജ് അറിയിച്ചു. നേരത്തേ ലഖ്‌നൗവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതികളെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close