CrimeKeralaLatestNewsNews in Brief

പത്തനംതിട്ടയില്‍ 16 വയസ്സുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു; രണ്ടുപേര്‍ കസ്റ്റഡിയില്‍

By Web desk

ത്തനംതിട്ട കൊടുമണ്ണില്‍ പതിനാറുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്ന് കുഴിച്ചുമൂടി. അങ്ങാടിക്കൽ വടക്ക് വടക്കേവീട്ടിൽ സുധീഷിന്റെ മകൻ എസ്.അഖില്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളായ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റുചെയ്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുവന്ന് സ്കൂളിനു സമീപം ഒഴിഞ്ഞ സ്ഥലത്തു വച്ചാണ് കൊല നടത്തിയത്. അഖിലും സുഹ‍ത്തുക്കളായ രണ്ടുപേരും അടുത്തുള്ള റബര്‍തോട്ടത്തിലേയ്ക്കു പോകുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.  ആദ്യം അടി തുടങ്ങിയപ്പോൾ അഖിൽ ഓടി. പ്രതികളിലൊരാൾ കല്ലെറിഞ്ഞ് അഖിലിനെ വീഴ്ത്തി. തുടർന്ന്, കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം രണ്ടുപേര്‍ മടങ്ങിയെത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ സമീപവാസികള്‍ കാര്യംതിരക്കി. ഇതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് കൊടുമൺ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

മറവുചെയ്ത മൃതദേഹം പൊലീസെത്തി പുറത്തെടുത്തു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരെയും അറസ്റ്റുചെയ്തു. ഇവർക്കു പ്രായപൂർത്തിയായിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സോഷ്യൽ മീഡിയയിൽ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർത്ഥിയാണ് അഖിൽ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close