CrimeKeralaLatestNewsNews in Brief

പാവറട്ടി കസ്റ്റഡിമരണം; ഒളിവിൽ പോയ എക്സൈസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കർശനനടപടിയുമായി പോലീസ്

By Web Desk

പാവറട്ടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ എക്സൈസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കടുത്ത നടപടികളുമായി പോലീസ്.

നിരന്തരം ആവശ്യപ്പെട്ടിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരിക്കുന്നതിനാലാണ് പോലീസ് നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്. ഇന്ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏഴ് ഉദ്യോഗസ്ഥരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞതായാണ് സൂചനകൾ.

പ്രതിചേര്‍ക്കപ്പെട്ടവരില്‍ എക്സൈസ് ഡ്രൈവര്‍ വി ബി ശ്രീജിത്തിനെ ഒഴിവാക്കിയിരുന്നു. ശ്രീജിത്ത് മര്‍ദ്ദനത്തില്‍ പങ്കാളിയല്ലാത്തതിനാലാണ് ഇയാളെ കേസില്‍ പ്രതി ചേര്‍ക്കാത്തതെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എക്സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം. സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

അഡീഷണല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close