LatestNewsNews in BriefWorld

പാക് എയര്‍ലൈന്‍സ് വിമാനം ക​റാ​ച്ചി​യി​ൽ ത​ക​ർ​ന്നു​വീ​ണു; അ​പ​ക​ടം ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ്

By Web desk

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ യാത്രാവിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്നു വീണു. 91യാത്രക്കാരും വിമാനജീവനക്കാരുമുൾപ്പെട 107 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ എത്രപേർക്ക് ജീവഹാനി ഉണ്ടായെന്ന് വ്യക്തമല്ല.

ലാഹോറിൽനിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തിന് സമീപം തകർന്നു വീണത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇന്നുച്ചക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് കഷ്ടിച്ച് ഒരുമിനിട്ട് മാത്രമുള്ളപ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ടത്. പൊട്ടന്ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എയർട്രാഫിക് കൺട്രോൾ വിഭാഗം പറയുന്നത്. വീടുകൾക്ക്മുകളിലാണ് വിമാനം തകർന്നുവീണത്. നിരവധി വീടുകൾ തകർന്നു എന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്ത് നിന്ന് കറുത്തപുക ഉയരുന്നുണ്ട്. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്. പാക്കിസ്ഥാന്റെ ദ്രുതകർമ്മ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close