KeralaLatestNationalNewsNews in Brief

കേന്ദ്രമന്ത്രിയാണെന്നു വച്ച് വിടുവായത്തം പറയരുത്: പീയുഷ് ഗോയലിന് മറുപടിയുമായി മുഖ്യമന്ത്രി

By Web Desk

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തടസ്സം സംസ്ഥാന സര്‍ക്കാരാണെന്ന റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചുപറയാന്‍ പാടില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് പീയുഷ് ഗോയല്‍ നേരത്തേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവിടുത്തെ റെയില്‍ പുരോഗതിക്ക് വിഘാതം സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണെന്നും ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ഇതിനുള്ള മറുപടിയാണ് പിണറായി വിജയന്‍ നല്‍കിയത്.

സംസ്ഥാനത്ത് റെയില്‍വേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ വിശദമായി കേന്ദ്രമന്ത്രിയെ എഴുതി അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചിട്ടില്ലെന്നും പക്ഷേ, റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രധാന വിമര്‍ശനം. എന്നാല്‍ പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് വെറുതേ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അത് പ്രാവര്‍ത്തികമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. റെയില്‍വേയ്ക്കായുള്ള ഭൂമി ഏറ്റെടുക്കലില്‍ മികച്ച പുരോഗതിയാണ് പൊതുവില്‍ ഉണ്ടായിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close