LatestNewsNews in BriefWorld

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ പുതിയ തീരുമാനങ്ങള്‍ക്ക് സാധ്യത

By International Desk

ന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് സൂചനകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന ഹൗഡി മോദിക്ക് ശേഷ മായിരിക്കും വ്യാപാര ബന്ധത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുക.

യു.എസ്. ഉത്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും, യു.എസിൽനിന്ന് ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പുവരുത്താൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇതോടൊപ്പം ഇന്ത്യയ്ക്ക് നൽകിയിരുന്ന വ്യാപാര മുൻഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും

ഇന്ത്യ ഇറക്കുമതി തീരുവ വർധിപ്പിച്ച ഉത്പന്നങ്ങളിൽനിന്നും കാർഷിക ഉത്പന്നങ്ങളുടെ അധിക തീരുവ കുറയ്ക്കാനാകും യു.എസ്. ആവശ്യപ്പെടുക.

യു.എസിൽനിന്നുള്ള ബദാം, പന്നി മാംസം, ക്ഷീര ഉത്പന്നങ്ങൾ, ചെറിപ്പഴം, ആപ്പിൾ തുടങ്ങിയവ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ക്ഷീര ഉത്പന്നങ്ങൾ അടക്കം ചില ഉത്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചേക്കുമെന്നും സൂചനകളുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും തീരുവ കുറയ്ക്കാനും യു.എസ്. സമ്മർദം ചെലുത്തുന്നുണ്ട്.

ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് പകരമായി നേരത്തെ പിൻവലിച്ച വ്യാപാര മുൻഗണനാ പദവി കുറച്ചുവർഷങ്ങൾ കൂടി തുടരാൻ ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടേക്കും.

സെപ്റ്റംബർ 22-ന് ഹൂസ്റ്റണിലാണ് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പരിപാടിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്നതോടെ  ഇന്ത്യൻ പ്രധാനമന്ത്രിയും യു.എസ്.പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്ക് ലഭിക്കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close