CrimeKeralaLatestNewsNewsNews in Brief

രാജ്കുമാറിന്റെ കസ്റ്റഡി മരണം; പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം  രേഖപ്പെടുത്തി

By Web Desk

ടുക്കി തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ ഒന്നാം പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍  പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം  രേഖപ്പെടുത്തി.

അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കുറ്റക്കാർ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ രാജ് കുമാറിന് നേരെ ക്രൂരമായ മര്‍ദനം നടന്നതിനാല്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ പൊട്ടലുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടുന്നതിന് വേണ്ടിയാണ് തെളിവെടുപ്പ്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ അസിസ്റ്റന്റ് പൊലീസ് സര്‍ജന്‍ ജോസുകുട്ടി, എച്ച്.ഒ.ഡി രഞ്ജു രവീന്ദ്രന്‍ ചന്ദ്രന്‍ എന്നിവരില്‍ നിന്നുമാണ് മൊഴി രേഖപ്പെടുത്തിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close