LatestNationalNewsNews in Brief

മഹാരാഷ്ട്രയും ഹരിയാനയും പോളിങ് ബൂത്തില്‍; അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി

By web desk

ടുത്ത അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനായി മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ജനങ്ങള്‍ പോളിംഗ് ബൂത്തില്‍. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയാണ് ബി.ജെപി- ശിവസേനയും ലക്ഷ്യം വെക്കുന്നത്. 90 നിയമസഭാ സീറ്റുകളാണ് ഹരിയാണയിലുള്ളത്. മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി.സര്‍ക്കാറാണ് ഹരിയാണ ഭരിക്കുന്നത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടാമെന്ന സ്വപ്നത്തിലാണ് ബിജെപി. സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങളും തെരഞ്ഞെടുപ്പ് ഗോദയില്‍ അധികം ചര്‍ച്ചചെയപ്പിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം കര്‍ണാടക നിയമസഭയിലെ 15 സീറ്റുകളിലും ഉത്തര്‍ പ്രദേശ് നിയമസഭയിലെ പതിനൊന്ന് സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്.

മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 150 ഇടത്ത് ബി.ജെ.പിയും 124സീറ്റുകളില്‍ ശിവസേനയും മത്സരിക്കുന്നു. ബാക്കിയുള്ളിടത്ത് മറ്റ് സഖ്യകക്ഷികളും മത്സരിക്കുന്നു. 146 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 117 സീറ്റുകളില്‍ എന്‍.സി.പിയും മത്സരരംഗത്തുണ്ട്. ഏകദേശം 225സീറ്റുകളില്‍ ബി.ജെ.പി. ശിവസേനാ സഖ്യം വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ മുംബൈയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന് വിശ്വാസ്യത നഷ്ടമായെന്നും അവര്‍ മത്സരരംഗത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ മോദിക്കും ഫഡ്നാവിസിനുമൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.സി.പി നേതാവ് സുപ്രിയ സുലെ ബാരാമതിയില്‍ വോട്ട് രേഖപ്പെടുത്തി. സുപ്രിയയുടെ അടുത്തബന്ധുവും എന്‍.സി.പി. നേതാവുമായ അജിത് പവാറാണ് ബരാമതിയില്‍ മത്സരിക്കുന്നത്. ഗോപീചന്ദ് പദല്‍ക്കറാണ് അജിത് പവാറിന്റെ എതിരാളി.

ഹരിയാണയില്‍ പി.സി.സി. അധ്യക്ഷ കുമാരി സെല്‍ജ, യശോദാ പബ്ലിക് സ്‌കൂളിലെ 103-ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഒളിമ്പിക്സ് മെഡല്‍ ജേതാവും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ യോഗേശ്വര്‍ ദത്ത് സോണിപത്തില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവായ കൃഷന്‍ ഹൂഡയ്ക്കെതിരെയാണ് യോഗേശ്വര്‍ മത്സരിക്കുന്നത്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close