KeralaLatestNationalNewsNewsNews in Brief

പ്രധാനമന്ത്രി ഗുരുവായൂരിൽ; ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രദര്‍ശനത്തിന് പോയി;രാവിലെ 10 മുതല്‍ 11.10 വരെയാണ് ദര്‍ശനം നടത്തുക

ByDesk

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. രാവിലെ 9.55-ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയത്. ബി.ജെ.പി. നേതാക്കളും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് പോയി. രാവിലെ 11.10 വരെയാണ് അദ്ദേഹം ദര്‍ശനം നടത്തുക. ഒരു മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ ചെലവഴിക്കും.

ദക്ഷിണമേഖല നാവിക ആസ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. രാവിലെ 8.55-ഓടെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍നിന്ന് ഗുരുവായൂരിലേക്ക് യാത്രതിരിച്ചത്.

കിഴക്കേഗോപുര കവാടത്തില്‍ പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. കണ്ണനെ തൊഴുത് സോപാനപ്പടിയില്‍ കാണിക്ക സമര്‍പ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരവും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തില്‍നിന്ന് മടങ്ങുക. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനത്തെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത് ബി.ജെ.പി. സംസ്ഥാനസമിതിയാണ് .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close