KeralaLatestNewsNewsNews in Brief

മൊബൈൽ വിശദാംശങ്ങൾ പരിശോധിക്കാൻ ഋഷിരാജ് സിംഗ് ;ജയിലിൽ നിന്ന് കൊടി സുനിയും, ഷാഫിയും വിളിച്ചത് ആരെയൊക്കെ?

By Web Desk

ടവുകാരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.സാധാരണയായി ജയിലിൽ നിന്ന് പിടിച്ചെടുക്കുന്ന ഫോണുകൾ അതത് സ്ഥലങ്ങളിലെ ലോക്കൽ പൊലീസിനു കൈമാറുകയാണ് പതിവ് .

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ കൊലപാതകമടക്കമുള്ള കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ ആയതുകൊണ്ട് തന്നെ കർശനമായി പരിശോധിക്കാനാണ് ഋഷിരാജ് സിംഗിന്റെ തീരുമാനം.

ഫോൺ രേഖകൾ ലോക്കൽ പൊലീസിൽ നിന്നാവശ്യപ്പെടാനും , കേസുകളുടെ പുരോഗതി വിലയിരുത്താനും സിംഗ് നിർദേശം നൽകി . രാഷ്ട്രീയക്കേസുകളില്‍ പ്രതികളായവരാണ് ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ അധികവും. ഇവര്‍ ആരെയൊക്കെയാണ് വിളിച്ചത്, ആരുടെ ഫോണാണ് ഉപയോഗിച്ചത്, ആരാണ് ഫോണും സിമ്മും കൈമാറിയത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാനാണ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിയ്യൂർ ജയിലിൽ നടന്ന റെയ്ഡിനിടയിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യിൽ നിന്നും രണ്ട് മൊബൈലുകളാണ് പിടികൂടിയത്. കൊടി സുനിയിൽ നിന്ന് ഒരു ഫോണും പിടിച്ചെടുത്തിരുന്നു.തുടർന്ന് ഇവരെ ജയിലിൽ മാറ്റിയിരുന്നു . ഇവരുടെ ഫോൺ വിശദാംശങ്ങളും സിംഗ് പരിശോധിക്കും .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close