KeralaLatestNewsNews in Brief

‘കെഎഎസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലേത്’: ആരോപണവുമായി പിടി തോമസ്

By web desk

കേരള അഡ്മിനിസ്ട്രേറ്റീസ് സര്‍വീസ് (കെഎഎസ്) പരീക്ഷയ്ക്കെതിരേ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ. പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയെന്ന് എംഎല്‍എ ആരോപിച്ചു.

പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ആറ് ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തിയതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. 2001 ലെ പാക്കിസ്ഥാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേറില്‍നിന്നും എടുത്തിട്ടുള്ള ആറ് ചോദ്യങ്ങളാണ് കെഎഎസിനായി എടുത്തിട്ടുള്ളതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷ നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

പരീക്ഷയില്‍ വന്ന ചോദ്യനമ്പരുകള്‍ പറയുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ ഏതെല്ലാമാണെന്ന് പി.ടി തോമസ് പറഞ്ഞിട്ടില്ല. സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യത്തോടെയാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

അതേസമയം, പി.ടി തോമസിന്റെ വിമര്‍ശനങ്ങള്‍ പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ തള്ളി. കെ.എ.എസ് ചോദ്യങ്ങള്‍ ഉണ്ടാക്കിയത് ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളാണെന്നും, പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇത്തരത്തിലൊരു ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു.

 

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്(KAS) പരീക്ഷയുടെ, പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചോദ്യപേപ്പർ 2001ലെ പാക്കിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിൽ നിന്നും കോപ്പി അടിച്ചത്..

PT Thomas यांनी वर पोस्ट केले सोमवार, २४ फेब्रुवारी, २०२०

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close